Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ മഴ കനക്കുന്നു, 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കൊച്ചി- കേരളത്തില്‍ തുലാവര്‍ഷം ശക്തിപ്പെടുന്നു. തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാല്‍ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്നു , തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലവിലുണ്ട്. ഇതിന്റെ സ്വാധീനം ഉള്ളതിനാല്‍ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.

Latest News