Sorry, you need to enable JavaScript to visit this website.

പെന്‍ഷന്‍ പ്രായം: നടപടി പിന്‍വലിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം- പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 വയസാക്കി ഉയര്‍ത്തിയ ഉത്തരവ് വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മരവിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന വ്യവസ്ഥകള്‍ക്ക് ഒരു പൊതുഘടന രൂപപ്പെടുത്തുന്നത് സംബന്ധിച്ചുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടേതുപോലെ 60 വയസ്സായി ഏകീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവിലെ 'റിട്ടയര്‍മെന്റ് ഏജ് ഓഫ് എംപ്ലോയീസ് ഇന്‍ കേരള പിഎസ്‌യു' എന്ന ക്ലോസ് പ്രകാരമുള്ള നടപടികള്‍ നിര്‍ത്തിവച്ചു എന്നാണ് ഉത്തരവില്‍ പറയുന്നത്.
ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിവിശേഷം വിശദമായി പരിശോധിച്ചതിനു ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 

Latest News