Sorry, you need to enable JavaScript to visit this website.

അമ്മയുമായി അവിഹിതം സംശയിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകനു തടവും പിഴയും

തൃശൂര്‍- അമ്മയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകനു തടവും പിഴയും.
പഴയന്നൂര്‍ ചേലക്കര എളനാട് കുട്ടാടന്‍ചിറ ഞാലിയംകോട്ടില്‍ സനലിനെയാണ്  (28) രണ്ടു വര്‍ഷം കഠിനതടവിനും,5000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ്
സെഷന്‍സ് ജഡ്ജ് എം.കെ. ഗണേഷ് ശിക്ഷിച്ചത്.
പിഴയച്ചില്ലെങ്കില്‍ഒരു മാസം അധികതടവ് അനുഭവിക്കേണ്ടിവരും.2014 മെയ് 15നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.  ടാപ്പിങ് ജോലിക്കാരനായ എളനാട് കുട്ടാടന്‍ചിറ
വാരിയത്തുകുന്ന് അനില്‍കുമാറിനെയാണ് ( 42) സനല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി  വെട്ടിയത്.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി.തോമസ്,അഭിഭാഷകരായ  റോണ്‍സ് വി.അനില്‍, എം.ആര്‍.കൃഷ്ണപ്രസാദ്,എ.കൃഷ്ണദാസ്,
പി.ആര്‍ശ്രീലേഖ എന്നിവര്‍ ഹാജരായി.

 

Latest News