ന്യൂദൽഹി - അർജന്റീനയുടെ സൂപ്പർ താരം ലിയോണൽ മെസി മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ലേണിങ് ആപ്പായ ബൈജൂസിന്റെ ഗ്ലോബൽ അംബാസഡർ. ഇത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചെന്നും എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തോട് താൽപര്യമെന്ന് മെസി പറഞ്ഞതായും ബൈജൂസ് അറിയിച്ചു.
ഖത്തറിൽ ലോകകപ്പിന് പന്തുരുളാൻ എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്, ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർമാർ കൂടിയായ ബൈജൂസ്, മെസിയെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പിൽ കളിക്കാനുപയോഗിക്കുന്ന അൽരിഹ്ല പന്തുമായി മെസി നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 2020ലാണ് എല്ലാവർക്കും വിദ്യാഭ്യാസമെന്ന സോഷ്യൽ ഇനിഷ്യേറ്റീവിന് ബൈജൂസ് തുടക്കമിട്ടത്.