Sorry, you need to enable JavaScript to visit this website.

മനുഷ്യത്വം കടയില്‍ വാങ്ങാന്‍ കിട്ടില്ല- മന്ത്രി വി. ശിവന്‍കുട്ടി 

തിരുവനന്തപുരം- തലശ്ശേരിയില്‍ രാജസ്ഥാന്‍ സ്വദേശിയായ ആറ് വയസുകാരനായ കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല, എന്തൊരു ക്രൂരതയാണ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ഇത്തരം സംഭവം ആവര്‍ത്തിക്കരുതെന്നും നിയമപരമായ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടല്‍ ഉണ്ടാക്കി. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്-മന്ത്രി വ്യക്തമാക്കി. 
 

Latest News