റിയാദ് - വിദേശിയുടെ ഇഖാമ കാലാവധി അവസാനിക്കുന്നത് സന്ദര്‍ശകന്റെ വിസിറ്റ് വിസ ദീര്‍ഘിപ്പിക്കുന്നതിന് തടസ്സമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വിദേശിയുടെ ഇഖാമ കാലാവധി അവസാനിച്ചാല്‍ മക്കളുടെ വിസിറ്റ് വിസ ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞ് സൗദി പൗരന്മാരില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.