പാസ്‌പോര്‍ട്ട് എടുത്തതു മുതല്‍ എക്‌സപയര്‍ ആയ പാസ്‌പോര്‍ട്ടുകള്‍ മുഴുവന്‍ പുതിയ പാസ്‌പോര്‍ട്ടിന്റെ കൂടെ പിന്‍ ചെയ്ത് യാത്ര ചെയ്യുന്നവരാണ് മിക്ക പ്രവാസികളും.
സത്യത്തില്‍ അതിന്റെ ആവശ്യമുണ്ടോ ? പരിശോധിക്കാം
ഇന്നത്തെ പാസ്പോര്‍ട്ടുകള്‍ മുഴുവന്‍ മെഷീന്‍ റീഡബിളായാണ് ഇഷ്യൂ ചെയ്യുന്നത്. പാസ്‌പോര്‍ട്ടിലെ നമ്മുടെ ഫോട്ടോ സ്‌കാന്‍ ചെയ്ത് എമിഗ്രേഷന്‍ വകുപ്പുമായി ലിങ്ക് ചെയ്യുന്നു. അത് കൊണ്ടാണ് ലോകത്തെവിടെയും എയര്‍ പോര്‍ട്ടില്‍ നമ്മോട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ക്യാമറയിലേക്ക് നോക്കാന്‍ പറയുന്നത്. അതായത് നമ്മുടെ വിസ പാസ്‌പോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ടു എങ്കില്‍ പിന്നീട് ആ പാസ്‌പോര്‍ട്ടുമായി മാത്രം എവിടെയും യാത്ര ചെയ്യാം. ഒന്നും രണ്ടും പാസ്‌പോര്‍ട്ടുകള്‍ ചേര്‍ത്ത് പിന്‍ചെയത് വെക്കുമ്പോള്‍ എയര്‍പോര്‍ട്ടില്‍ സൈ്വപ്പ് ചെയ്യുമ്പോള്‍ എറര്‍ വരികയും കൂടുതല്‍ പ്രയാസപ്പെടുകയുമാണ് ചെയ്യുന്നത് .
ചിത്രത്തില്‍ കാണുന്നത് പോലെ യാതൊരു വിധ സ്റ്റിക്കറുകളോ സ്റ്റാപ്ലര്‍ പിന്നുകളോ പാസ്‌പോര്‍ട്ടില്‍ വരാതെ ശ്രദ്ധിക്കുക .. പഴയ പാസ്‌പോര്‍ട്ട് എയര്‍പോര്‍ട്ടില്‍ ചോദിക്കുമോ എന്ന് ഭയമുള്ളവര്‍ ( അങ്ങിനെയൊരു ഭയത്തിന് യാതൊരു അടിസ്ഥാനവുമില്ല..) പിന്‍ ഒഴിവാക്കി മാറ്റിവെക്കുക.ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കാണിച്ചു കൊടുക്കുക .