കൊല്ലം-കരുനാഗപ്പള്ളിയില്‍ റോഡിനോട് ചേര്‍ന്ന വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ മുഖത്ത് തെരുവുനായ കടിച്ചു. കോഴിക്കോട് ശ്രീവിലാസത്ത് സജിത്ത് - കാര്‍ത്തിക ദമ്പതികളുടെ മകള്‍ കുഞ്ഞാറ്റയ്ക്കാണ് പരിക്കേറ്റത്. കവിളത്ത് കടിയേറ്റ കുഞ്ഞിനെ ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ കുഞ്ഞിനൊപ്പം കാര്‍ത്തിക വട്ടത്തറ ജംഗ്ഷന് സമീപമുള്ള കുടുംബവീട്ടില്‍ പോയിരുന്നു. അവിടെ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.