Sorry, you need to enable JavaScript to visit this website.

മൃഗശാലയിൽനിന്നും ചാടി രാജവെമ്പാല; ഒരാഴ്ചത്തെ കറക്കത്തിനുശേഷം തിരിച്ചെത്തി

സ്‌റ്റോക്ക്‌ഹോം -  മൃഗശാലയിലേക്ക് പലരും ടൂർ പോകാറുണ്ട്. എന്നാൽ, മൃഗശാലയിലെ ജീവികൾ ടൂറിനിറങ്ങുന്ന പതിവില്ല. തങ്ങളെ കാണാനെത്തുന്ന സന്ദർശകർക്കായി പ്രത്യേക സംരക്ഷണവലയത്തിൽ കഴിയാറാണ് പതിവ്. എന്നാൽ മൃഗശാലയിലെ പാമ്പ് കറക്കത്തിനിറങ്ങിയതാണ് കഥ. അതും രാജവെമ്പാല! 
 സംഭവിച്ചത് ഇങ്ങനെ: സ്വീഡനിലെ സ്‌കാൻസർ അക്വേറിയം എന്ന മൃഗശാലയിലാണ് സംഭവം. മൃഗശാലയിലെ ചില്ല് കൂട്ടിൽനിന്നും ചാടിയ രാജവെമ്പാല എല്ലാവരും തിരച്ചിലൊക്കെ അവസാനിപ്പിച്ച് നിരാശരായിരിക്കുമ്പോഴാണ് ഒരാഴ്ചത്തെ ഇടവേളക്കുശേഷം അതേ ചില്ല് കൂടാരത്തിൽതന്നെ തിരിച്ചെത്തി അത്ഭുദപ്പെടുത്തിയത്.
 സർ ഹിസ്സ് എന്നു വിളിപ്പേരുള്ള രാജവെമ്പാല ഒരാഴ്ച മുമ്പാണ് മൃഗശാലയിൽനിന്നും ചാടിപ്പോയത്. ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂട്ടിലായിരുന്നു രാജവെമ്പാല ഉണ്ടായിരുന്നത്. കൂട്ടിനുള്ളിലെ വിടവിൽ കൂടെ രാജവെമ്പാല പുറത്തുകടക്കുകയായിരുന്നു. ഇതേതുടർന്ന് മൃഗശാല അധികൃതരും നാട്ടുകാരും പോലീസും വനപാലകരുമെല്ലാം വ്യാപക തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തത് പരിഭ്രാന്തി പരത്തിയിരുന്നു. മൃഗശാലയുടെ അടുത്തുള്ള ഒരു മതിൽക്കെട്ടിന് സമീപം രാജവെമ്പാലയുണ്ടെന്ന് കരുതി തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
  അതിനിടെ, രാജവെമ്പാലയെ പിടികൂടാൻ കേരളത്തിലെ വാവ സുരേഷിന് അടക്കം സ്വീഡനിലെ സ്‌കാൻസൻ സുവോളജി പാർക്കിൽ നിന്ന് വിളി വന്നിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അമേരിക്കയിലെ വൈറ്റ് ഹൗസിലെ തന്റെ സുഹൃത്തിനോട് വാവ സുരേഷിന്റെ കാര്യം പറഞ്ഞത്. തുടർന്ന് സ്വീഡിഷ് ടീം വാവ സുരേഷിനെ ബന്ധപ്പെടുകയായിരുന്നു. വാവ സുരേഷിനെ അവിടേക്ക് എത്തിക്കാനായിരുന്നു പ്ലാൻ. പക്ഷേ അപ്പോഴേക്കും ഒരാഴ്ചത്തെ ടൂർവാസം കഴിഞ്ഞ് അതേ കൂട്ടിൽ തിരിച്ചെത്തുകയായിരുന്നു രാജവെമ്പാല

Latest News