Sorry, you need to enable JavaScript to visit this website.

രണ്ടാം ഭാര്യയും വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനകം ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി - യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമൺ കോലാഹലമേട് ശംങ്കുശേരിൽ ശരത്ത് ശശികുമാറി(31)നെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 12-നാണ് ശരത്തിന്റെ ഭാര്യ രമ്യ എന്ന് വിളിക്കുന്ന ശരണ്യ (20) ജീവനൊടുക്കിയത്. ഒരു വർഷം മുമ്പായിരുന്നു വിവാഹം.
 ശരത്തിന്റെ രണ്ടാം ഭാര്യയായിരുന്നു വാഗമൺ പാറക്കെട്ട് സ്വദേശിയായ ശരണ്യ. ഗാർഹിക പീഡനത്തെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് തുടക്കത്തിലെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പരാതിയിൽ വാഗമൺ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ശരത്തിൽനിന്ന് നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി അന്വേഷണത്തിൽ വെളിപ്പെട്ടു. പരാതിയിൽ കഴമ്പുണ്ടന്ന് മനസിലായതോടെ ശരത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശരത്തിന്റെ ആദ്യ ഭാര്യയും ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ഗാർഹികപീഡനത്തിന് കേസ് നേരിടുകയാണ്. അറസ്റ്റ് ചെയ്ത ശരത്തിനെ പോലീസ് പീരുമേട് കോടതിയിൽ ഹാജരാക്കി.
 

Latest News