കോഴിക്കോട് വിമാനത്തിന് കുവൈത്തില്‍  എമര്‍ജന്‍സി ലാന്റിംഗ് 

കുവൈത്ത്- എയര്‍ ഇന്ത്യ കോഴിക്കോട് വിമാനത്തിന് എമര്‍ജന്‍സി ലാന്റിംഗ്.  ഇന്നുച്ചയ്ക്ക് കുവൈത്ത്-കോഴിക്കോട് വിമാനമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന്  എയര്‍ ഇന്ത്യ അറിയിച്ചു. പറന്ന് ഉയര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് മസ്‌കത്തില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനവും അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. പറന്നുയുര്‍ന്ന് 45 മിനിറ്റിന് ശേഷമാണ് വിമാനം  തിരിച്ചിറക്കിയത്. 


 

Latest News