റിയാദ് - റഷ്യന്‍ വ്യോമസേനയില്‍ നിന്ന് ബിരുദം നേടിയ ആദ്യ സൗദി പൈലറ്റ് ആയി മാറിയിരിക്കുകയാണ് ഫൈസല്‍ അല്‍അതവി. റഷ്യയിലെ സിസ്‌റാന്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സുകോവ്‌സ്‌കി-ഗഗാറിന്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നാണ് പൈലറ്റ് ഫൈസല്‍ അല്‍അതവി ഓണേഴ്‌സോടെ ബിരുദം നേടിയത്. 400 ലേറെ പൈലറ്റുമാരുടെ ബിരുദദാന സമ്മേളനമാണ് സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം നടന്നത്. ഇതില്‍ 11 പേര്‍ സ്വര്‍ണ മെഡലോടെയും ഓണേഴ്‌സോടെയും ഡിപ്ലോമ നേടി. 55 പേര്‍ക്ക് ഓണേഴ്‌സോടെ ഡിപ്ലോമ ലഭിച്ചു.
— Sela elnagar (@SelaElnagar) November 1, 2022