Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡബ്ല്യു.എം.ഒ വിവാഹസംഗമം: അമ്പത് യുവതികൾക്ക് മംഗല്യം

മുട്ടിൽ വയനാട് മുസ്‌ലിം ഓർഫനേജ് സംഘടിപ്പിച്ച പതിനാലാമത് വിവാഹസംഗമത്തിൽ വിവാഹിതരായവർ.

കൽപറ്റ- മുട്ടിൽ വയനാട് മുസ്‌ലിം ഓർഫനേജ് സംഘടിപ്പിച്ച പതിനാലാമത് വിവാഹസംഗമത്തിൽ നിർധന കുടുംബങ്ങളിലേതടക്കം  50 യുവതികൾക്ക് മംഗല്യം. മുസ്‌ലിം വിഭാഗത്തിലെ 45-ഉം ഹിന്ദുമതത്തിലെ അഞ്ചും യുവതികളാണ് വിവാഹിതരായത്. ഡബ്ല്യു.എം.ഒയുടെ സംരക്ഷണത്തിലുള്ളവരാണ് നവവധുക്കളിൽ പത്തു പേർ.  ഇതോടെ ഡബ്ല്യു.എം.ഒ വിവാഹസംഗമങ്ങളിലൂടെ ദാമ്പത്യം ആരംഭിച്ചവരുടെ എണ്ണം 1806 ആയി. 2005ലാണ് ഡബ്ല്യു.എം.ഒ സ്ത്രീധനരഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്.
ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ ഈശ്വരൻ നമ്പൂതിരിയുടെ  മുഖ്യകാർമികത്വത്തിലായിരുന്നു ഹിന്ദു യുവതികൾക്ക് മിന്നുകെട്ട്.  കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരുസ്വാമി ആത്മദാസ് മുഖ്യാതിഥിയായിരുന്നു.  ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, സി.കെ ശശീന്ദ്രൻ എം.എൽ.എ, സ്വാമിനി പ്രേം വൈശാലി (അപൂർവാശ്രമം, കണ്ണൂർ), മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, ടി.സി. ഗോപിനാഥ്, ഇബ്രാഹിം എളേറ്റിൽ, ഡോ.കെ.ടി. അഷ്‌റഫ്, ഡോ.ടി.എ അബ്ദുൽ മജീദ് (രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) എന്നിവർ വധൂവരന്മാർക്ക് ആശംസകളർപ്പിച്ച് പ്രസംഗിച്ചു. 
മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, കെ.എൽ. പൗലോസ്, ഡോ.യു. സെയ്തലവി, കെ.കെ. ഹംസ, സാബിറ അബൂട്ടി, കെ.ഇ. റഊഫ്, പി.പി.എ. ഖാദർ, അണിയാരത്ത് മമ്മൂട്ടി ഹാജി, കെ.അഹമ്മദ് തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിനു സാക്ഷികളായി. യത്തീംഖാന വൈസ് പ്രസിഡന്റ്  പി.കെ.  അബൂബക്കർ സ്വാഗതം പറഞ്ഞു. 
ഡബ്ല്യു.എം.ഒ അങ്കണത്തിലെ പൊതുസമ്മേളന വേദിയിലായിരുന്നു  നിക്കാഹുകൾ. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, കെ.ടി. ഹംസ മുസ്‌ലിയാർ, കെ.പി. അഹമ്മദുകുട്ടി ഫൈസി, എസ്. മുഹമ്മദ് ദാരിമി, മഹല്ല് ഖത്തീബുമാർ എന്നിവർ നേതൃത്വം നൽകി. 
വിവാഹസംഗമം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒയുടെ നേതൃത്വത്തിൽ നടത്തുന്ന വിവാഹ സംഗമങ്ങൾ മതമൈത്രിയുടെ മഹനീയ മാതൃകയും  കാലികപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ. അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ സന്ദേശം നൽകി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.ഐ. ഷാനവാസ് എം.പി, മജീദ് മണിയോടൻ, ഖാദർ ചെങ്കള,  തുടങ്ങിയവർ പ്രസംഗിച്ചു. കെ.ടി. ഹംസ മുസ്‌ലിയാർ ഉദ്‌ബോധന പ്രസംഗം നടത്തി. റാഷിദ് ഗസാലി കൂളിവയൽ ഖുതുബ നിർവഹിച്ചു. 
ഹാഫിള് നിഅ്മത്തുല്ല ബീഹാർ ഖിറാഅത്ത് നടത്തി. എം.ബി.ബി.എസ് നേടിയ ഡബ്ല്യു.എം.ഒ വിദ്യാർഥി അസ്ഹർ മീനങ്ങാടിക്ക് സൗദി ഖമീസ് മുഷെയ്ത്ത് ചാപ്റ്ററിന്റെ ഉപഹാരം മുനവറലി ശിഹാബ് തങ്ങൾ കൈമാറി. കരീംഹാജി (ബഹറൈൻ), മൊയ്തീൻ കുട്ടി, ഹമീദ് മരുതൂർ, ഹസൻ ഹാജി, മുസ്തഫ പൊഴുതന (ഖത്തർ), മഹ്മൂദ് കണ്ണൂർ( ദുബൈ), അയ്യൂബ്, അക്ബർ, ആലിക്കുട്ടി ഹാജി(കുവൈത്ത്), ലത്തീഫ് മാനന്തവാടി, റഷീദ്, കുഞ്ഞിമോൻ, കബീർ (ഖമീസ് മുഷെയ്ത്ത്), ഖാദർ ചെങ്കള (ദമാം), ഇബ്രാഹിം കുപ്പാടിത്തറ (മസ്‌കറ്റ്), റസാഖ് കൽപ്പറ്റ (സലാല) തുടങ്ങിയവർ പങ്കെടുത്തു. മായൻ മണിമ സ്വാഗതവും മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു. വിവാഹസംഗമത്തിന്റെ ഭാഗമായി വനിതകൾക്കായി നടത്തിയ പ്രത്യേക ചടങ്ങ് അഡ്വ. നൂർബിന റഷീദ് ഉദ്ഘാടനം ചെയ്തു. ഖമറുന്നിസ അൻവർ അധ്യക്ഷത വഹിച്ചു. 

 

Latest News