ആലപ്പുഴ- മുതുകുളം സ്വദേശിനിയായ പതിനാറ് വയസുകാരിയെ സ്‌നേഹം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ടല്ലൂര്‍ വില്ലേജില്‍ പുതിയ വിള മുറിയില്‍ കണ്ടല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കൊല്ലശ്ശേരില്‍ തെക്കതില്‍ വീട്ടില്‍ വിക്രമന്‍ മകന്‍ അച്ചു (26) ആണ് പോലീസ് പിടിയിലായത് . കഴിഞ്ഞ 23 ന് കായംകുളത്തു നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പ്രതിയുടെ തമിഴ് നാട്ടിലെ സേലത്തുള്ള ബന്ധു വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈ.എസ്.പി. അലക്‌സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ഷാഹിന, പോലീസുകാരായ രാജേന്ദ്രന്‍, സുനില്‍ കുമാര്‍ , ഫിറോസ്, റെജി, പ്രദീപ്, സബീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.