Sorry, you need to enable JavaScript to visit this website.

വടകരയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 25 വര്‍ഷം കഠിനതടവ്

വടകര-പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 25 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴ അടക്കാനും കോടതി ശിക്ഷ വിധിച്ചു. നരിപ്പറ്റ ഉള്ളിയോറ ലക്ഷം വീട് കോളനിയിലെ സന്തോഷി (50) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷിച്ചത്.
2017 മുതല്‍ 2019 വരെ കുട്ടിയുടേയും സന്തോഷിന്റേയും വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയെ കൗണ്‍സിലിംഗ് ചെയ്യുന്നതിനിടയിലാണ് പീഡനവിവരം വ്യക്തമായത്. കുപ്പാടി സി ഐയായിരുന്ന എന്‍ സുനില്‍കുമാറാണ് കേസ് ചാര്‍ജ് ചെയ്തത്. പ്രോസക്യൂഷന് വേണ്ടി പ്രോസക്യൂട്ടര്‍ പി.ജെ തിന്‍ ഹാജരായി.

 

Latest News