ദുബായ്-പുതിയ ആഡംബര വില്ലയിലെ മനോഹര പൂന്തോട്ടത്തിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. പാം ജുമൈറയില്‍നിന്ന് അല്‍ബര്‍ശയിലേക്ക് താമസം മാറ്റിയ ശേഷമാണ് പൂന്തോട്ടം ഒരുക്കിയ്ത.
മകന് സ്‌കൂളില്‍ പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് കഴിഞ്ഞ ജൂലൈയില്‍ താനും ഭര്‍ത്താവ് ശുഐബ് മാലിക്കും പുതിയ വീട്ടിലേക്ക് മാറിയതെന്ന് ഏറ്റവും പുതിയ അഭിമുഖത്തില്‍ സാനിയ വെളിപ്പെടുത്തി. അല്‍ ബര്‍ശയിലാണ് പുതിയ വില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമിലാണ് തന്റെ മനോഹരമായ പൂന്തോട്ടത്തിന്റെ ദൃശ്യം പങ്കുവെച്ചത്. മകന്‍ ഇസാന്‍ മിര്‍സ മാലിക്കിനായി വലിയ കുളവും പച്ചപ്പും കളിസ്ഥലവുമുള്ള വിശാലമായ പൂന്തോട്ടം.
അടുത്തിടെയാണ് അല്‍ ബര്‍ശയിലെ വില്ലയിലേക്ക് താമസം മാറ്റിയതെന്നും പൂന്തോട്ടം രൂപകല്‍പ്പന ചെയ്യാന്‍ ഡാന്യൂബ് ഹോമിനെയാണ് തിരഞ്ഞെടുത്തതെന്നും സാനിയ പറഞ്ഞു. എന്റെ സ്വപ്ന പൂന്തോട്ടമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്- സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി.
2008 ഏപ്രില്‍ 12നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ സാനിയ മിര്‍സ വിവാഹം കഴിച്ചത്. 2018 ഒക്ടോബര്‍ 30ന് ഇസാന്‍ മിര്‍സ മാലിക് ജനിച്ചു. ഇപ്പോള്‍ നാല് വയസ്സ് തികഞ്ഞു.