ദുബായ്- ഷാര്‍ജയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ എട്ടിന് പുറപ്പെടേണ്ട വിമാനം അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെട്ടിട്ടില്ല.
യാത്രക്കാരെ വിമാനത്തില്‍ എത്തിക്കാന്‍ ബസില്‍ കയറ്റിയ ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. 150ലേറെ യാത്രക്കാരാണ് ദുരിതത്തിലായത്.
ദുബായില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിക്കുന്ന പുതിയ സര്‍വീസ് നാളെ (നവംബര്‍ ഒന്ന്) ആരംഭിക്കും. നിലവില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ മാത്രമാണ് ദുബായില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.