കൊച്ചി- എല്‍ദോസ് കുന്നപ്പിള്ളി എം. എ്ല്‍. എക്കെതിരായ കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത സംഭവത്തില്‍ ഹൈക്കോടതിയില്‍ പ്രതിഷേധം. കോടതി നടപടികള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിച്ചു. ഇതോടെ ഇന്ന് പരിഗണിക്കേണ്ട കേസുകള്‍ മാറ്റിവെച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത്.
അഭിഭാഷകരുടെ ഓഫീസില്‍് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി പരാതിക്കാരി എത്തിയപ്പോള്‍ എല്‍ദോസ് ആക്രമിച്ചെന്ന കേസിലാണ് അഡ്വ. സുധീര്‍, അഡ്വ. അലക്സ്, അഡ്വ. ജോസ് എന്നിവരെ വഞ്ചിയൂര്‍ പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ അഡ്വ. അലക്സ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗമാണ്.
പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അഭിഭാഷകരെ പ്രതി ചേര്‍ത്തതെന്നാണ് ആരോപണം. നടപടികളില്‍ പ്രതിഷേധിച്ചാണ് കോടതി നടപടികളില്‍ വിട്ടുനിന്നതെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. സന്തോഷ് പീറ്റര്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പ്രതിഷേധം.