ഇടതുസ്വതന്ത്രൻ പിന്തുണച്ചു; ഈരാറ്റുപേട്ടയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി

കോട്ടയം- ഈരാറ്റുപേട്ട നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് അവിശ്വാസത്തെ ഇടതുസ്വതന്ത്രൻ പിന്തുണച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. എൽ.ഡി.എഫ് സ്വതന്ത്രൻ വി.കെ കബീറിന്റെ പിന്തുണയാണ് യു.ഡി.എഫിന് തുണയായയത്. കബീർ പുതിയ ചെയർമാനാകുമെന്നാണ് സൂചന. കബീർ ചെയർമാനാകുമെന്ന് ജനപക്ഷം നേതാവ് പി.സി ജോർജ് എം.എൽ.എ അറിയിച്ചു. സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. നഗരസഭാധ്യക്ഷൻ ടി.എം റഷീദിനെതിരെയാണ് അവിശ്വാസം പാസായത്. റഷീദിനെ ചെയർമാൻ സ്ഥാനത്ത്‌നിന്ന് നീക്കണമെന്ന് നേരത്തെ പാർട്ടി തീരുമാനിച്ചിരുന്നുവെന്നും ഇതിനെതിരായ വിപ്പാണ് ലഭിച്ചതെന്നും യു.ഡി.എഫിനൊപ്പം നിന്ന വി.കെ കബീർ പറഞ്ഞു.
 

Latest News