Sorry, you need to enable JavaScript to visit this website.

വീടിന്റെ ജനല്‍ കമ്പി തകര്‍ത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 35 വര്‍ഷം കഠിന തടവ്

തൊടുപുഴ-പോക്‌സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷ . കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കുപാറയ്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സന്‍ .എം. ജോസഫ് ശിക്ഷിച്ചത്.
 മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രി സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് പല തവണ ഭീഷണിപ്പെടുതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷ. പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 6 മാസം തടവും അനുഭവിക്കണം.
2016 നവംബര്‍ 18ന് വീടിന്റെ ജനല്‍ കമ്പി തകര്‍ത്ത് അതിക്രമിച്ച് കടന്നു കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു വന്ന്. ഇരക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശമുണ്ട്. വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ബി വാഹിദ ഹാജരായി.

 

Latest News