പെരിന്തല്‍മണ്ണ- പെരിന്തല്‍മണ്ണയില്‍ 200 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കല്ലടിക്കോട് സ്വദേശി വലിപ്പറമ്പില്‍ ഹൗസിലെ രാംജിത്ത് മുരളി (26)യെയാണ്് പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തു ചേതന റോഡില്‍നിന്നു സി.ഐ സി.അലവിയും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നു വില്‍പ്പനക്കെത്തിച്ച 200 ഗ്രാം എം.ഡി.എം.എ ഇയാളില്‍നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെയും കരിങ്കല്ലത്താണി 55-ാം മൈല്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍നിന്നു എം.ഡി.എം.എ വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിട വില്‍പ്പനക്കാര്‍ക്കു വില്‍ക്കുന്നയാളാണ് രാംജിത് മുരളി. കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 260 ഗ്രാം എം.ഡി.എം.എയും 155 കിലോഗ്രാം കഞ്ചാവും അടക്കം ലക്ഷക്കണക്കിനു രൂപയുടെ ലഹരി മരുന്നു വേട്ടയാണ് നടന്നത്. ലഹരി ഉത്പ്പന്നങ്ങള്‍ വങ്ങുന്നവര്‍ക്കെതിരെയും വില്‍ക്കുനവര്‍ക്കെതിരെയും ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നു സി.ഐ അറിയിച്ചു.
എസ്.ഐ യാസിര്‍, എ.എസ്.ഐ ബൈജു, എ.എസ്.ഐ അനിത, എസ്.സി.പി.ഒ സിന്ധു, കെ.എസ്. ഉല്ലാസ്, സി.പി.ഒമാരായ ഷജീര്‍, അജിത്കുമാര്‍, ഷാലു, സല്‍മാന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.