ജിസാന്‍- പാസ്‌പോര്‍ട്ട് സേവനം മാത്രമുണ്ടായിരുന്ന ജിസാനിലെ വി.എഫ്.എസ് ഓഫീസില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ കൂടി ആരംഭിക്കുന്നു.
നവംബര്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ പവര്‍ ഓഫ് അറ്റോര്‍ണി ഒഴികെയുള്ള എല്ലാ അറ്റസ്‌റ്റേഷന്‍ സേവനങ്ങളും ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജിസാനിലെ ഇന്ത്യന്‍ പ്രവാസികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. മുമ്പ് മാസത്തിലൊരിക്കല്‍ മാത്രമേ സേവനം ഉണ്ടായിരുന്നുള്ളൂ. ജിസാന്‍ ചേംബര്‍ ഓഫ് കമേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന വി.എഫ്.എസ് ഓഫീസ് സമയം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഒരു മണിവരെ ആയിരിക്കും.