ദുബായ്- കഠിന സമയങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ മിര്‍സക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടിയിലേറെ ആരാധകരുണ്ട്. മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന്റെ മനോഹരമായ ഫോട്ടോകളും മത്സരങ്ങളും മുതല്‍ പോസിറ്റീവ് ജീവിത ചിന്തകള്‍ വരെ സാനിയ പങ്കുവെക്കാറുണ്ട്.
കഠിനമായ സമയങ്ങളില്‍ ദൈവത്തെ ഓര്‍ക്കാനും അവനില്‍ വിശ്വസിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതാണ് സാനിയയുടെ ഒടുവില്‍ വൈറലായിരിക്കുന്ന പോസ്റ്റ്.
നിങ്ങളുടെ ആത്മാവ് ക്ഷീണിതമാണെന്ന് അല്ലാഹുവിന് അറിയാം. എന്താണ് സംഭവിക്കുന്നതെന്ന് അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നും അവനറിയാം. നിങ്ങള്‍ അവനോട് ആവശ്യപ്പെടുകയും കഠിനമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അവനറിയാം. നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ആശ്വാസം ആവശ്യമാണെന്നും അവനറിയാം. എന്നാല്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്നും അവനറിയാം. അവന്‍ നിങ്ങളെ എപ്പോഴും ആ ദിശയിലേക്ക് നയിക്കും. അവനില്‍ വിശ്വസിക്കൂ- സാനിയ പോസ്റ്റില്‍ കുറിച്ചു.
രണ്ടാമത്തെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വ്യക്തിഗത ഇടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു: ചിലപ്പോള്‍, നമ്മളെല്ലാവരും ചെയ്യുന്നതുപോലെ അവള്‍ക്ക് ഒരു നിശ്ചിത ഇടം ആവശ്യമാണ്. നമുക്ക് ചുറ്റുമുള്ള ലോകത്തോട് നമ്മള്‍ നിശബ്ദരാകുകയും ബധിരരാകുകയും പിന്നീട് കേള്‍ക്കുകയും ചെയ്യുന്ന ഒരിടം. നമ്മുടെ ആത്മാവിന്റെ മന്ത്രിപ്പുകള്‍ അപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നു.
സാനിയ മിര്‍സ ദുബായില്‍ ഭര്‍ത്താവ് ശുഐബ് മാലിക്കിനും മകന്‍ ഇസാന്‍ മിര്‍സ മാലിക്കിനുമൊപ്പമാണുള്ളത്.