കോട്ടയം- ടി.വി കാണാനെത്തിയ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കണം. പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിനുസമീപം വെളുത്തേടത്ത് തങ്കപ്പനെ (65)യാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് (പോക്‌സോ) ജഡ്ജി കെ.എന്‍.സുജിത്ത് ശിക്ഷിച്ചത്.
2019 മാര്‍ച്ച് മുതലാണ് എട്ടുവയസ്സുകാരിയെ പ്രതി പീഡിപ്പിച്ചു തുടങ്ങിയത്. സ്‌കൂളില്‍നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ പ്രതിയുടെ വീട്ടില്‍ കളിക്കുന്നതിനും ടി.വി.കാണുന്നതിനുമായാണ് എട്ടുവയസ്സുകാരി പോയിരുന്നത്.
പ്രതിയുടെ വീട്ടിലെ ഹാളില്‍ ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പ്രതി സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇത്തരത്തില്‍ പീഡനം തുടരുന്നതിനിടെ ഒരുദിവസം, വീടിനുപുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ മുറിയിലേക്ക് ആംഗ്യത്തിലൂടെ വിളിക്കുന്നത് ഒപ്പം കളിക്കുകയായിരുന്ന കുട്ടികളില്‍ ഒരാളുടെ അമ്മ കാണുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ കുട്ടിയെ വിളിച്ച് അന്വേഷിച്ചതോടെയാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം.എന്‍.പുഷ്‌കരന്‍ ഹാജരായി.