കോവളം- സിക്കിം സ്വദേശിനി കോവളം ബീച്ച് റോഡിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. സിക്കിമിലെ ഗാങ് ടോക്ക് സ്വദേശിയായ ദേവന്‍ഷി (24) ആണ് മരിച്ചത്. സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായിരുന്നു ഇവര്‍. ഇന്നലെ രാവിലെ ആറോടെ ഒപ്പം താമസിക്കുന്ന യുവതി സമീപം താമസിക്കുന്ന ദേവന്‍ഷിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.
ദേവന്‍ഷിയെ മുറിയില്‍ കാണാത്തതിനെത്തുടര്‍ന്ന് തിരയുന്നതിനിടെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തറയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് യുവതി പറയുന്നു. കോവളം പോലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തു.