എടപ്പാള്‍- നായ കുറുകേ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോലളമ്പ് വല്യാട് പള്ളത്തൂര്‍ വിപിന്‍ ദാസാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് റോഡിലേക്ക് വീണ വിപിനു മേല്‍, എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിപിനെ ഇടിച്ച കാറ് നിര്‍ത്താതെ പോയി.
ടയറ് കടയില്‍ ജോലി ചെയ്യുന്ന വിപിന്‍ വീട്ടിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. സമീപത്തെ കടയില്‍നിന്ന് അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചു.