അബുദാബി- കോവിഡ് നിയന്ത്രണങ്ങളില്‍ അബുദാബി കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന തെര്‍മല്‍, ഇഡിഇ സ്‌കാനര്‍ പരിശോധന ഒഴിവാക്കി. ഇനി ഗ്രീന്‍ പാസ് മാത്രം കാണിച്ചാല്‍ മതിയാകും.
വ്യാപാര സ്ഥാപനങ്ങളില്‍ ഗ്രീന്‍ പാസും പള്ളി, ആശുപത്രി, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എന്നിവിടങ്ങളിലെ പ്രവേശനത്തിന് മാസ്‌കും നിര്‍ബന്ധമാണ്. ഒരിക്കില്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ താമസ വിസയുള്ളര്‍ക്ക് 30 ദിവസത്തേക്കും സന്ദര്‍ശകര്‍ക്ക് 7 ദിവസത്തേക്കും ഗ്രീന്‍ പാസ് ലഭിക്കും.
കോവിഡ് വ്യാപനം രൂക്ഷമായതോടെ 2021 ജൂലൈയിലാണ് തെര്‍മല്‍/ഇഡിഇ സ്‌കാനര്‍ പരിശോധന ഏര്‍പ്പെടുത്തിയത്. പരിശോധനയില്‍ സ്‌കാനറില്‍ ചുവപ്പു നിറം തെളിഞ്ഞാല്‍ പ്രവേശനം തടയുകയാണ് ചെയ്തിരുന്നത്.