കണ്ണൂര്‍- ഫുജൈറയില്‍ വാഹന അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാമന്തളി തഖ്‌വാ പള്ളിക്ക് സമീപത്തെ എം.എന്‍.പി. ജലീല്‍ (43), പെരളം കൈരളി വായനശാലക്ക് സമീപത്തെ നങ്ങാരത്ത് സുബൈര്‍ (45) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. റഫീക് അമാനിയുടെ നേതൃത്വത്തില്‍ സാന്ത്വന വളണ്ടിയര്‍മാര്‍ മൃതദേഹം ഏറ്റുവാങ്ങി.
രാമന്തളിയിലെ മഹമൂദിന്റേയും എം.എന്‍.പി. ആമിനയുടേയും മകനാണ് ജലീല്‍. ഭാര്യ: യാസ്മിന (പെരുമ്പ). മക്കള്‍: ജമാന, ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുല്‍ ജബ്ബാര്‍, തജീമ, നസീറ.
പരേതനായ സൂപ്പിയുടേയും നങ്ങാരത്ത്് കുഞ്ഞായിസുവിന്റേയും മകനാണ് സുബൈര്‍. ഭാര്യ: നസീബ (പടന്ന എടച്ചാക്കൈ). മക്കള്‍: സിയാദ്, സാന്‍ഹ, ഹഷിര്‍. സഹോദരങ്ങള്‍: സീനത്ത്, ബഷീര്‍ (ഒമാന്‍), ഷറഫ് അലി (മലേഷ്യ).
ഉറ്റസുഹൃത്തുക്കളായ ഇരുവരുടേയും മരണം പ്രവാസികളെ ഏറെ ദു:ഖത്തിലാഴ്ത്തിയിരുന്നു.