മസ്‌കത്ത്-- ഒമാനിൽ സുഹാറിന് സമീപം ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ദാരുണമായി മരിച്ചു. കണ്ണൂർ സ്വദേശി ഷജീന്ദ്രൻ, പത്തനംതിട്ട സ്വദേശികളായ രജീഷ്, സുകുമാരൻ നായർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് സുഹാറിനടുത്ത് വാദി ഹിബിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ടത്. ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ടതാണെന്നാണ് സംശയം. ഇവർക്ക് പുറമെ വാഹനത്തിലുണ്ടായിരുന്ന 12 പേർ പരിക്കുകളോടെ ചികിത്സയിലാണ്.