മാവുങ്കൽ- കാസർകോട് മാവുങ്കലിൽ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിറകെ കൂടിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി ട്രാൻസ്‌ഫോർമറിലേക്ക് ഓടിക്കയറി. മാനസിക അസ്വസ്ഥതയുള്ള വ്യക്തിയായിരുന്നു യുവാവ്. ബിഹാർ സ്വദേശിയാണ്. ശനിയാഴ്ച വൈകിട്ട് നാലരയോടെ മാവുങ്കലിന് സമീപം കല്യാൺ റോഡിലായിരുന്നു സംഭവം.
യുവാവ് ട്രാൻസ്‌ഫോർമറിലേക്ക് കയറിയതിന് പിന്നാലെ നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇത് വലിയ അപകടം ഒഴിവാക്കി. ട്രാൻസ്‌ഫോർമർ വഴി ഇലക്ട്രിക് ലൈനിലേക്കും യുവാവ് കടന്നിരുന്നു. ഫയർഫോഴ്‌സും പോലീസും എത്തി മണിക്കൂറികൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് യുവാവിനെ താഴെ ഇറക്കിയത്.