വടകര- കേരളത്തില്‍ മഴക്കാലം തീരുന്നില്ല. ന്യൂനമര്‍ദം വകയിലുള്ള മഴയൊക്കെ ഒന്നടങ്ങിയപ്പോഴതാ തുലാവര്‍ഷം വരുന്നു. തെക്ക് കിഴക്കേ ഇന്ത്യയില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കുക.നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.