ദോഹ-ഫുട്ബോൾ ആവേശത്തിൽ ജിദ്ദയിൽ നിന്ന് ദോഹയിലേക്ക് കാൽനടയായി പുറപ്പെട്ട സൗദി അറേബ്യൻ ഫുട്ബോൾ ആരാധകൻ അബ്ദുല്ല അൽ സുൽമി ഖത്തർ സൗദി അതിർത്തിയായ അബൂ സംറ ബോർഡറിലെത്തി.
33 കാരനായ അദ്ദേഹം ഫിഫ ലോകകപ്പിനായി രണ്ട് മാസം മുമ്പ് സ്വന്തം നഗരമായ ജിദ്ദയിൽ നിന്നാണ് ദോഹയിലേക്കുളള കാൽനടയാത്രയാരംഭിച്ചത്. ഏകദേശം 1,600 കിലോമീറ്റർ കാൽനടയാത്ര നടത്തിയാണ് അബ്ദുല്ല അൽ സുൽമി ഖത്തർ സൗദി ബോർഡറായ അബൂ സംറയിലെത്തിയത്. നവംബർ 22 ന് അർജന്റീനയ്‌ക്കെതിരായ സൗദി അറേബ്യയുടെ ഉദ്ഘാടന മത്സരത്തിന് മുമ്പായി ദോഹയിലെത്തണമെന്ന തന്റെ ലക്ഷ്യം സമയത്തിന് മുന്നേ പൂർത്തീകരിച്ച സന്തോഷത്തിലാണ് ഈ സൗദി യുവാവ്.