നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഏകദേശം 96.61 ലക്ഷംരൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി .കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍
മൂന്ന് വിമാനങ്ങളിലായി സ്വര്‍ണ്ണവുമായി എത്തിയ അഞ്ച് യാത്രക്കാരെ കസ്റ്റംസ്
കസ്റ്റഡിയിലെടുത്തു.ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ ഒമാന്‍ എയര്‍ വിമാനത്തില്‍ അബുദായില്‍ നിന്നും മസ്‌ക്കത്ത് വഴി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ പുലര്‍ച്ചെ എത്തിയ നാല് യാത്രക്കാരില്‍ നിന്നുമായി 44.09 ലക്ഷം
രൂപ വിലവരുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് . കൊല്ലം സ്വദേശികളായ ഷംസുദീന്‍ നിസാം, ഹസന്‍ ഇസ്മായില്‍, റകീബ് സബീനത്ത് ബീവി അറാഫത്ത്, അബ്ദുള്‍ സമദ് അന്‍സാരി എന്നിവരില്‍
നിന്നായി മൊത്തം 984 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇവര്‍
അഞ്ച് സ്വര്‍ണകട്ടികളായിട്ടാണ് അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത് . പിടിയിലായ നാല് പേരും ഒരേ
സംഘത്തില്‍ പെട്ടവരാണ്. അടിവസ്ത്രത്തിലൊളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്. അബുദാബിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇന്‍ഡിഗോ
വിമാനത്തിന്റെ കുഷ്യന്‍ സീറ്റില്‍ ഒളിപ്പിച്ച നിലയിലാണ് 231 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം
കണ്ടെത്തിയത്. ഈ സ്വര്‍ണ്ണത്തിന് 8.75 ലക്ഷം രൂപ വില വരും. ഈ സ്വര്‍ണം കടത്തികൊണ്ടുവന്ന യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്ന് 1.156 കിലോ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണമിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് . പിടികൂടിയ സ്വര്‍ണത്തിന് 43.77 ലക്ഷം രൂപ വില വരും. കുറച്ചു നാളുകളായി കേരളത്തിലെ വിമാനതാവളങ്ങള്‍ വഴി സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്നുണ്ടന്ന് വിവരം ലഭിച്ചിട്ടുണ്ട് .ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാന താവളം ഉള്‍പ്പടെ എല്ലാ വിമാനതാവളങ്ങളിലും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.