തൃശൂര്‍- തൃശൂരില്‍ ഹോട്ടലിനകത്തെ സ്ലാബ് തകര്‍ന്ന് ജീവനക്കാരി കിണറില്‍ വീണു. അരണാട്ടുകര തോപ്പിന്‍ മൂല ജംഗ്ഷനിലെ വനിതാ ഹോട്ടലിലാണ് സംഭവം. ജീവനക്കാരി ഉഷയാണ് (46 ) ഹോട്ടലിനകത്തെ സ്ലാബ് ഇടിഞ്ഞു കിണറില്‍ വീണത്. അഗ്‌നി രക്ഷാസേനയെത്തി കോണി ഇറക്കിയാണ് ജീവനക്കാരിയെ രക്ഷപ്പെടുത്തിയത്. ഹോട്ടലിനുള്ളില്‍ കിണര്‍ ഉള്ള വിവരം ഹോട്ടലിലെ തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
രക്ഷാ പ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജോതികുമാര്‍ എന്നിവര്‍ നേതൃതം നല്‍കി. ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ അനന്ത കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, രാകേഷ്, ജിമോദ്, ഷാജന്‍, ഹോം ഗാര്‍ഡ് ശിവ ദാസന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി