തളിപ്പറമ്പ്- ഓട്ടോറിക്ഷയില്‍ കുഞ്ഞിനോടൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോെ്രെഡവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വായാട്ടുപറമ്പ് കോലഞ്ചേരി ഹൗസില്‍ കെ.പി.ഷിബിന്‍ (19), അരവഞ്ചാലിലെ മഞ്ഞളാങ്കല്‍ വീട്ടില്‍ അലന്‍ ജോര്‍ജ് (18) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ചാണോക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം.
ചാണോക്കുണ്ട് സ്വദേശിനിയായ മുപ്പത്തിയേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. പീഡന ശ്രമത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിക്കും കുട്ടിക്കും പരിക്കേറ്റിരുന്നു.