Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ഞായറാഴ്ച മൂടല്‍മഞ്ഞിനു സാധ്യത; വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ദോഹ- ഖത്തറിന്റെ പല ഭാഗങ്ങളിലും രാത്രിയിലും അതിരാവിലെയും മൂടല്‍മഞ്ഞുണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെ ദൃശ്യപരത മോശമാകാമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നവര്‍ പ്രത്യേകംം ജാഗ്രത പാലിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 26 ന് ആരംഭിച്ച കാലാവസ്ഥ ഒക്ടോബര്‍ 30 ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പകല്‍സമയത്ത് വാരാന്ത്യത്തിലെ കാലാവസ്ഥ താരതമ്യേന ചൂടുള്ളതായിരിക്കും. ഈ കാലയളവിലെ കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ വേലിയേറ്റം 13 അടി വരെ ആയിരിക്കും.

 

Latest News