റിയാദ്- നവംബര്‍ 20 മുതല്‍ ദോഹയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് സമയത്ത് റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ദോഹയിലേക്ക് പ്രതിദിന വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്‌ളൈ നാസ്.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഫ്‌ളൈ നാസ് 30 പ്രതിവാര സര്‍വീസുകള്‍ ആരംഭിക്കും.
പ്രതിദിനം ആറു സര്‍വീസുകള്‍ വരെയുണ്ടാകും.
ലോകകപ്പിനെത്തുന്ന 'ഹയ്യ' കാര്‍ഡ് കൈവശമുള്ള എല്ലാവരെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിരവധി തവണ രാജ്യത്ത് പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനും അനുവദമുളള 60 ദിവസത്തെ വിസയാണ് ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിക്കുക.
എല്ലാ ഫ് ളൈനാസ് ബുക്കിംഗ് ചാനലുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.