മസ്‌കത്ത് - ജി.സി.സി വിസയുള്ളവര്‍ക്ക് (കൊമേഴ്‌സ്യല്‍ പ്രഫഷന്‍) ഒമാനിലേക്ക് ഇനി യാത്ര എളുപ്പം. ഏതു രാജ്യത്തുനിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പുതിയ സര്‍ക്കുലര്‍ പ്രകാരം നാട്ടില്‍നിന്നു വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍അറൈവല്‍ വിസ ലഭ്യമാകും. നേരത്തെ ഇത്, ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെനിന്നു വരുന്നവര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ.
ഓണ്‍അറൈവല്‍ വിസ ലഭിക്കുന്നതിനു ജി.സി.സി രാജ്യങ്ങളിലെ വിസക്ക് മൂന്നു മാസത്തെ എങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കില്ല.