കൊച്ചി- കുണ്ടന്നൂര്‍ ജംക്ഷനിലെ 'ഒജീസ് കാന്താരി' ബാറില്‍ വെടിവയ്പ്. വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. രണ്ടു യുവാക്കള്‍ മദ്യപിച്ച് ബില്ല് തുക കൊടുത്തതിനു ശേഷം പ്രകോപനം ഒന്നുമില്ലാതെ ചുവരിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. ബാര്‍ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നില്‍ക്കേ ഇരുവരും ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കടന്നു.
സംഭവം നടന്ന് 3 മണിക്കൂറിനു ശേഷമാണ് ബാറുകാര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് ഉടന്‍ എത്തി ബാര്‍ ബന്തവസിലാക്കി. സിസിടിവി ദ്യശ്യങ്ങളില്‍നിന്ന് യുവാക്കളുടെ ചിത്രം പോലീസ് ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.