കോഴിക്കോട് - ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറിയുമായ ദിപു പ്രേംനാഥിന്റെ മുക്കം മണാശ്ശേരിയിലെ വീടിനു നേരെ ലഹരി മാഫിയയുടെ ആക്രമണം.
ഡി.വൈ.എഫ്.ഐ സംസ്ഥാന തലത്തില്‍ ഏറ്റെടുത്തിരിക്കുന്ന ലഹരിക്കെതിരായ ക്യാമ്പയിന്റെ ഭാഗമായി മുക്കത്തും പരിസര പ്രദേശങ്ങളിലും ദിപൂവിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതില്‍ വിറളി പൂണ്ട ലഹരി മാഫിയ വീട് ആക്രമിക്കുകയാണുണ്ടായതത്രെ. സംഭവ സമയം അച്ഛനും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
സംസ്ഥാന പ്രസിഡന്റ്് വി. വസീഫ് വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലഹരി മാഫിയക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.