VIDEO കുസാറ്റ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ ആക്രമണം, ഹോസ്റ്റല്‍ റൂമിന് തിയിട്ടു

കൊച്ചി-കുസാറ്റ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഹോസ്റ്റല്‍ റൂമിന് തീയിട്ടതായും ആരോപണമുണ്ട്.
ആണ്‍കുട്ടികള്‍ താമസിക്കുന്ന സഹാറ ഹോസ്റ്റലില്‍ വൈകിട്ട് നാലരയോടെയാണ് ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനിയുടെ തലയ്ക്ക് പരിക്കേറ്റു. കമ്പിപ്പാരകളും കമ്പികളും വടികളുമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് ക്ലാസുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് പഠിക്കാനായി ഹോസ്റ്റലിലേക്ക് കയറാനിരിക്കെയാണ് ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓടിയെത്തി മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹാരിസ് മസ്ഫൂര്‍, എസ്.എഫ്.ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് വൈശാഖ്, വിവേക് തുടങ്ങിയവരാണ്  മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഹോസ്റ്റലിലേക്ക് കയറിവന്ന എസ്.എഫ്.ഐ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ഹാരിസ് മഹറൂഫ് തന്റെ മുഖവും തലയും ഇഷ്ടിക കൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നെന്ന് ഹോസ്റ്റല്‍ മെസ് സെക്രട്ടറി ഹാനി വീഡിയോയില്‍ പറഞ്ഞു. ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ട എസ്.എഫ്.ഐക്കാരോട് ചോദിക്കാന്‍ ചെന്നതിനായിരുന്നു മര്‍ദനമെന്നും ഹാനി പറഞ്ഞു.
മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ ഋതിക്, നഈം, മെഹക്, നാലാം വര്‍ഷ വിദ്യാര്‍ഥികളായ വൈശാഖ്, അശ്വന്ത്, വിവേക്, ഷിപ് ടെക്‌നോളജിയിലെ ഹാരിസ് മഹറൂഫ്, പോളിമെര്‍ ഡിപാര്‍ട്ട്‌മെന്റിലെ ജിതിന്‍ എന്നിവരങ്ങുന്ന സംഘമാണ് തന്നെ മര്‍ദിച്ചെന്നും ഹാനി പറഞ്ഞു.
തങ്ങള്‍ നടത്തുന്ന സമരത്തില്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നില്ലെന്ന് എസ്.എഫ്.ഐ നേരത്തെ ആരോപിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

 

Latest News