ദോഹ-ഹയ്യ പ്ലാറ്റ്‌ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് സേവനം ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.
2022 നവംബര്‍ ഒന്നു മുതല്‍ ഫിഫ 2022 ടിക്കറ്റ് ഉടമകള്‍ക്ക് ഈ താമസ സൗകര്യം ലഭ്യമാകില്ല. ഓരോ ടിക്കറ്റ് ഉടമക്കും സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ പ്രോസസ്സിംഗ് സമയമാണ് ഇതിന് കാരണണം. നവംബര്‍ ഒന്നു വരെ ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ് സേവനത്തിനായി അപേക്ഷിക്കുന്നത് തുടരാം. ഈ തീയതിക്ക് ശേഷം ആരാധകര്‍ക്ക് ഖത്തര്‍ അക്കമഡേഷന്‍ ഏജന്‍സി വഴിയോ മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകള്‍ വഴിയോ താമസ സൗകര്യം ബുക്ക് ചെയ്യേണ്ടിവരും.