Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പ് സമയത്ത് സ്‌റ്റേഡിയം ട്രാഫിക്കിന്റെ 50 ശതമാനം വരെ വഹിക്കാനൊരുങ്ങി ദോഹ മെട്രോ

ദോഹ-ഫിഫ 2022 ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുന്ന സമയത്ത് പൊതുഗതാഗതത്തിന്റെ സുപ്രധാനമായ ഭാഗം ദോഹ മെട്രോക്കായിരിക്കും. സ്‌റ്റേഡിയം ട്രാഫിക്കിന്റെ 30% മുതല്‍ 50% വരെ വഹിക്കാനൊരുങ്ങി ദോഹ മെട്രോ തയ്യാറായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ റെയിലിന്റെ പ്രവര്‍ത്തന പദ്ധതി പ്രകാരം, സ്‌റ്റേഡിയം ട്രാഫിക്കിന്റെ 30% മുതല്‍ 50% വരെ ദോഹ മെട്രോ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'ഹയ്യ' കാര്‍ഡ് ഉടമകള്‍ക്ക് 37 മെട്രോ സ്‌റ്റേഷനുകളിലൂടെയും ലുസൈല്‍ ട്രാമിന്റെ 7 സ്‌റ്റേഷനുകളിലൂടെയും സൗജന്യ യാത്ര ആസ്വദിക്കാം. കൂടാതെ ടിക്കറ്റ് എടുക്കാത്ത ആരാധകര്‍ക്കായി ആഴ്ചതോറുമുള്ള യാത്രാ കാര്‍ഡുകള്‍ ഉണ്ടാകും.
ഖത്തറിലുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കുമൊക്കെ ഒരു പോലെ പ്രയോജനപ്പെടുന്ന മെട്രോ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളാണ് ഖത്തര്‍ റെയില്‍ സ്വീകരിച്ചിരിക്കുന്നത്.
37 മെട്രോ സ്‌റ്റേഷനുകള്‍, 7 ട്രാം സ്‌റ്റേഷനുകള്‍, മെട്രോ ട്രെയിനുകളുടെയും ട്രാമുകളുടെയും ഒരു കൂട്ടം സര്‍വീസുകള്‍ വെള്ളിയാഴ്ച ഒഴികെ ആഴ്ച മുഴുവന്‍ രാവിലെ 6 മുതല്‍ പുലര്‍ച്ചെ 3 വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ 9 മണിക്കാണ് സര്‍വീസ് ആരംഭിക്കുക.

 

Latest News