Sorry, you need to enable JavaScript to visit this website.

ഗവർണർക്ക് വഴങ്ങില്ല, ചാൻസലറാകാൻ കാരണം നിയമസഭ പാസാക്കിയ നിയമം-സി.പി.എം

തിരുവനന്തപുരം- ഗവർണർ തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഇതിനെതിരെ നിയമപരവും ഭരണഘടനാപരവുമായ രീതിയിൽ രംഗത്തിറങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ഭരണഘടനാപരമായി ഉണ്ടാക്കിയ നിയമങ്ങളെ ഇല്ലാതാക്കാൻ ഗവർണർക്ക് സാധിക്കില്ല. ഗവർണർ ചാൻസലറായി ഇരിക്കുന്നത് കേരള നിയമസഭ പാസാക്കിയ നിയമം മൂലമാണ്. സത്യസന്ധമായും നിയമപരമായും ഗവർണർ പ്രവർത്തിക്കണം. ആർ.എസ്.എസിന്റെ അജണ്ട അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് അനുകൂലമായി കാര്യങ്ങൾ ചെയ്യാനാണ് ഗവർണർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും നിയമസഭയും പാസാക്കുന്ന നിയമങ്ങൾക്ക് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണറെ ചാൻസലറാക്കണമെന്ന് ഒരു യു.ജി.സിയും പറഞ്ഞിട്ടില്ല. ഗവർണർക്ക് കീഴടങ്ങില്ല. കേരളത്തിന്റെ നിയമം അനുസരിച്ച് മാത്രമാണ് ഗവർണർക്ക് ചാൻസലറായി പ്രവർത്തിക്കാൻ കഴിയുന്നത്. 
ഗവർണറുടെ നിലപാട് ശരിയല്ലെന്ന് മുസ്്‌ലിം ലീഗ് പറയാൻ കാരണം നാടിന്റെ വിശാല താൽപര്യം പരിഗണിച്ചാണ്. പ്രതിപക്ഷ നേതാവിനെ കേന്ദ്ര നേതൃത്വം തന്നെ തിരുത്തിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
 

Latest News