തിരുവനന്തപുരം- തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ മന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും മന്ത്രിയായി തുടരുന്നതിൽ അപ്രീതിയുണ്ടെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തും നൽകി. യു.പിയിലുള്ളവർക്ക് കേരളത്തിലെ കാര്യം മനസിലാകില്ലെന്നുള്ള ധനമന്ത്രി ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇത് രാജ്യദ്രോഹമാണെന്നും കത്തിൽ പറയുന്നു. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.