ദോഹ- ഖത്തറില്‍ മൊബൈല്‍ റെസ്‌റ്റോറന്റുകള്‍ തുറക്കാനൊരുങ്ങി അല്‍ബെയ്ക്ക്. പ്രശസ്ത സൗദി ഫാസ്റ്റ് ഫുഡ് റെസ്‌റ്റോറന്റ് ശൃംഖലയായ അല്‍ബെയ്ക് ഖത്തറില്‍ അഞ്ച് മൊബൈല്‍ റെസ്‌റ്റോറന്റുകള്‍ ഉടന്‍ തുറക്കുമെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഭക്ഷണപ്രിയരുടെ ഇഷ്ടബ്രാന്‍ഡായ അല്‍ ബെയ്ക് പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ലോകകപ്പ് 'ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരെ സേവിക്കാനായി അഞ്ച് മൊബൈല്‍ റെസ്‌റ്റോറന്റുകളിലെ ആദ്യ രണ്ടെണ്ണം ഖത്തറിലേക്കുള്ള വഴിയിലാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
'സ്‌നേഹം ലോകത്തെ ഒന്നിപ്പിക്കുന്നു' എന്ന മുദ്രാവാക്യവുമായി ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ബെയ്ക് സൗദി അറേബ്യയിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റ് ശൃംഖലയാണ്. രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന വിവിധതരം സോസുകള്‍ക്കൊപ്പം ബ്രോസ്റ്റഡ് െ്രെഫഡ് ചിക്കനാണ് അല്‍ ബെയ്കിന്റെ പ്രധാന വിഭവം. അല്‍ ബെയികിന് നിലവില്‍ 80 രാജ്യങ്ങളില്‍ വ്യാപാരമുണ്ട്.
#حب_يجمع_العالم #البيك
— ®ALBAIK (@albaik) October 25, 2022
أول مطعمين متحركين من أصل ٥ في طريقهم إلى دولة #قطر الشقيقة للمشاركة في خدمة احبائنا هناك خلال مباريات كرة القدم#صنع_في_السعودية#بحبك_نكبر pic.twitter.com/tyUF0uUZtx