തിരുവനന്തപുരം- മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെലിഫോണിലൂടെ സെക്സിന് പ്രേരിപ്പിച്ചുവെന്ന് സ്വപ്ന സുരേഷ്. ഫോണിലൂടെ പൊന്നൂ, കുട്ട എന്നിങ്ങനെ വിളിച്ചു ടെലിഫോൺ സെക്സിന് പ്രേരിപ്പിച്ചുവെന്നും സ്വപ്ന ആരോപിച്ചു. സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. ഇനിയും ഇത് ആവർത്തിച്ചാൽ തീർത്തുകളയുമെന്ന് കടകംപള്ളിക്ക് മുന്നറിയിപ്പ് നൽകി. ഒരു പൊതുപരിപാടിയിലാണ് മന്ത്രിയെ ആദ്യം കണ്ടത്. എന്നാൽ, പിറ്റേ ദിവസം മുതൽ ഫോൺ നമ്പറിലേക്ക് സ്ഥിരമായി വിളിച്ചു. ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചു. അന്ന് ഫോൺ ഓഫാക്കിയാണ് രാത്രി ഉറങ്ങിയത്. രാവിലെ കടകംപള്ളിയുടെ അടുത്ത് നേരിട്ട് ചെന്ന് അദ്ദേഹത്തോട് ദേഷ്യം പിടിച്ച് സംസാരിച്ചു. എന്നാൽ ഉച്ചക്ക് ശേഷം വീണ്ടും തന്നെ ഫോണിൽ വിളിച്ചുവെന്നും സ്വപ്ന ആരോപിച്ചു.