Sorry, you need to enable JavaScript to visit this website.

ജഡ്ജിയെ അധിക്ഷേപിച്ച ബൈജു കൊട്ടാരക്കര ചാനലിലൂടെ മാപ്പ് പറയും

കൊച്ചി- നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംവിധായകന്‍ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി.
ബൈജു കൊട്ടാരക്കരയുടെ നടപടി ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കോടതിയലക്ഷ്യ കേസിലാണ് നടപടി. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ സംസാരിച്ചത്. സംഭവത്തില്‍ ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് നേരത്തെ കോടതിയില്‍ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നതായും ബൈജു പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

Latest News