Sorry, you need to enable JavaScript to visit this website.

വെടിവെക്കണം എന്ന് പാർട്ടി പറഞ്ഞാൽ വെടിവെക്കും-എം.എം മണി

തൊടുപുഴ-എസ്. രാജേന്ദ്രനെ പോലെയുള്ള ഒരാൾക്ക് ഇരിക്കാൻ പറ്റിയ പാർട്ടിയല്ല സി.പി.എം എന്ന് എം.എം മണി എം.എൽ.എ. രാജേന്ദ്രനെ പുറത്താക്കാൻ പാർട്ടി സെക്രട്ടേറിയേറ്റ് അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. എം.എം മണിയുള്ള പാർട്ടിയിലേക്കില്ല എന്നാണ് എസ്. രാജേന്ദ്രൻ പറഞ്ഞത്. പാർട്ടിയിൽ ഇരിക്കാനുള്ള യോഗ്യത ഇല്ലാത്തതുകൊണ്ടാണ് രാജേന്ദ്രനെ പുറത്താക്കിയത്. പതിനായിരകണക്കിന് രക്തസാക്ഷികൾ ചോര നൽകി ഉണ്ടാക്കിയ പാർട്ടിയാണ്. പതിനഞ്ചു വർഷം എം.എൽ.എയും ജില്ലാ പഞ്ചായത്ത് അംഗവുമാക്കി. പാർട്ടി തീരുമാനപ്രകാരമാണ് രാജേന്ദ്രനെ മാറ്റിയത്. നിന്നാൽ തോൽക്കുമെന്നും ഉറപ്പായിരുന്നു. പാർട്ടി പറയുന്നത് നടപ്പാക്കും. വെടിവെക്കണം എന്ന് പറഞ്ഞാൽ വെടിവെക്കുമെന്നും എം.എം മണി പറഞ്ഞു.
 


ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി

 

Latest News