Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ സ്വകാര്യമേഖലാ തൊഴിലാളികള്‍ കൂടി

ദുബായ്- കോവിഡിന് ശേഷം യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണം കൂടി. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ വര്‍ധനവുണ്ട്.  മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികള്‍ സ്വകാര്യ മേഖലയിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികളാണ കൂടിയത്. കോവിഡ് തീവ്രത കുറഞ്ഞതോടെ ഈ വര്‍ഷം നിര്‍മാണ മേഖലകളില്‍ പുതിയ കമ്പനികള്‍ വന്നതും ഗുണം ചെയ്തു. 12 വര്‍ഷത്തിനിടെ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായത് 2019 ല്‍ ആണ്. 59 ലക്ഷത്തിലധികം പേര്‍ അന്നു സ്വകാര്യ മേഖലയിലുണ്ടായിരുന്നു.
പുതിയ വിസ നയവും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന തൊഴില്‍ നിയമ പരിഷ്‌കരണവും യു.എ.ഇ സംരംഭകര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന്റെ സൂചനയായും തൊഴിലാളികളുടെ വര്‍ധനയെ കാണാമെന്ന് വിദഗ്ധര്‍ പറഞ്ഞു.

 

Tags

Latest News